headerlogo
cultural

തുറയൂരിൽ ഗുൽസാരെ ജലാലിയ്യ മീലാദ് ഫെസ്റ്റ് സമാപിച്ചു

ജലാലിയ്യ ദർസ് പ്രിൻസിപ്പാൾ മുഹമ്മദ്‌ അലി റഹ്‌മാനി പുൽവെട്ട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

 തുറയൂരിൽ ഗുൽസാരെ ജലാലിയ്യ മീലാദ് ഫെസ്റ്റ് സമാപിച്ചു
avatar image

NDR News

21 Sep 2024 06:27 PM

തുറയൂർ: ചെരിച്ചിൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അൽ മഹ്‌ളറത്തുൽ ജലാലിയ്യ ദർസ് ആൻഡ് ഹിഫ്ള് കോളേജ് മീലാദ് ഫെസ്റ്റ് ഗുൽസാരെ ജലാലിയ്യ സമാപിച്ചു. 'മദ്ഹലകൾ സ്നേഹാലയങ്ങൾ' എന്ന പ്രമേയത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന പരിപാടിയിൽ ബുഖാറ, സമർഖന്ദ്, ഗ്രാനഡ എന്നീ മൂന്നു ടീമുകൾ മാറ്റുരച്ചു. 

     804 പോയിന്റുമായി സമർഖന്ദ് ഓവർ ഓൾ ചാമ്പ്യൻസും, 764 പോയിന്റുമായി ഗ്രാനഡ റണ്ണേഴ്സ് അപ്പുമായി. സീനിയർ വിഭാഗത്തിൽ അൽ ഹാഫിള് മുഹമ്മദ്‌ മിദ്‌ലാജും, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ്‌ അഫ്റഹും, സബ് ജൂനിയർ വിഭാഗത്തിൽ ഇമാദുദ്ധീനും കലാപ്രതിഭ പട്ടം കരസ്ഥമാക്കി.

      ജലാലിയ്യ ദർസ് പ്രിൻസിപ്പാൾ മുഹമ്മദ്‌ അലി റഹ്‌മാനി പുൽവെട്ട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.സി. വാഹിദ് അദ്ധ്യക്ഷനായി. വി.ടി. ഷംസീർ, കെ.കെ. സവാദ്, പാണ്ടികശാല അമ്മത് ഹാജി, സി.എ. നൗഷാദ്, ഷൗക്കത്ത് അലി, റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

NDR News
21 Sep 2024 06:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents