എരവട്ടൂർ പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്ന പരിഹാര കർമ്മങ്ങളും ലക്ഷാർച്ചനയും
സെപ്തംബർ 19 മുതൽ 30 വരെ പരിപാടികൾ അരങ്ങേറും
പേരാമ്പ്ര: 2024 സെപ്തംബർ 19 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ എരവട്ടൂർ പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്ന പരിഹാര കർമ്മങ്ങളും ലക്ഷാർച്ചനയും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലക്ഷാർച്ചനയുടെ ഭാഗമായി താഴെ പറയുന്ന അനുബന്ധ പരിപാടികൾ അരങ്ങേറും.
സെപ്റ്റംബർ 19ന് ഭഗവതി പൂജ, വിഷ്ണുപൂജ, കൂട്ടപ്രാർത്ഥന, 20 ന് ഗായത്രി ഹോമം, ത്രികാല ഭഗവതിസേവ (ഇത് 22 വരെ രാവിലെയും വൈകുന്നേരവും നടക്കും), 23 മുതൽ 24 വരെ മഹാസുദർശന ഹോമം, ഷഡാക്ഷരം 25 ന് രാവിലെയും വൈകുന്നേരവും ശുദ്ധ ആവാഹനം, 26 മുതൽ 27 വരെ തിലഹോമം, പുരാണ പാരായണം, 29 ന് വൈകുന്നേരം സർപ്പബലി, 29 ന് രാവിലെയും വൈകുന്നേരവും സുകൃത ഹോമം, സായൂജ്യപൂജ എന്നിവ നടക്കും.
സെപ്റ്റംബർ 30 തിങ്കളാഴ്ച രാവിലെ മുതൽ വേദമന്ത്രങ്ങളാലും ലളിതാസഹസ്രനാമ അർച്ചന ചെയ്ത് ദേവിയെ പ്രതീപ്പെടുത്തുന്നതിന് വേണ്ടി അതിവിശിഷ്ടമായ ലക്ഷാർച്ചന നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ. സുരേന്ദ്രൻ, എം. ചന്ദ്രൻ സി.എച്ച്. മാധവൻ, എൻ.കെ. നാരായണൻ, ചാത്തോത്ത് സന്തോഷ് എന്നിവർ പങ്കെടുത്തു.