headerlogo
cultural

മേപ്പയൂരിൽ റബീഅ കാമ്പയിൻ തുടക്കമായി

മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് സമസ്ത പതാക ഉയർത്തി

 മേപ്പയൂരിൽ റബീഅ കാമ്പയിൻ തുടക്കമായി
avatar image

NDR News

15 Sep 2024 07:20 PM

മേപ്പയൂർ: "പ്രവാചകൻ പ്രകൃതവും പ്രഭാവവും" എന്ന "റബീഅ" കാമ്പയിന് ചാവട്ട് മഹല്ലിൽ തുടക്കമായി. റ:അവ്വൽ 9ന് വെള്ളിയാഴ്ച ജുമുഅ നമസ്ക്കാര ശേഷം മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് സമസ്ത പതാക ഉയർത്തി. തുടർന്ന് മഹല്ലിലെ സ്ത്രീകൾ ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയും പരിസരവും, പുരുഷന്മാർ ചാവട്ട് പള്ളിയും പരിസരവും ശുചീകരിക്കുകയും ചെയ്തു.

      ശനിയാഴ്ച സ്ത്രീകൾക്കുളള മയ്യത്ത് പരിപാലന ക്ലാസ്സിന് തസ്‌ലീന ജൗഹരിയ്യ കിണാശ്ശേരിയും, പുരുഷന്മാർക്കുള്ള മയ്യത്ത് പരിപാലന ക്ലാസ്സിന് ശകീർ ഹൈതമി കീച്ചേരിയും നേതൃത്വം നൽകി. മഹല്ല് ഖത്തീബ് വി.കെ. ഇസ്മായിൽ മന്നാനി മയ്യത്ത് പരിപാലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.

      മഹല്ല് ട്രഷറർ പി. അബ്ദുള്ള ചടങ്ങിന് അദ്ധ്യക്ഷനായി. പി. കുഞ്ഞമ്മത്, എം.കെ. അബ്ദുറഹിമാൻ, കെ.കെ. മുനീർ, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു.

NDR News
15 Sep 2024 07:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents