headerlogo
cultural

നാടും നഗരവും ഓണാഘോഷ പെരുമയിൽ നടുവണ്ണൂർ സ്കൂളിൽ വിവിധ പരിപാടികൾ

വയനാട് വിലങ്ങാട് ദുരന്തബാധിതർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

 നാടും നഗരവും ഓണാഘോഷ പെരുമയിൽ നടുവണ്ണൂർ സ്കൂളിൽ വിവിധ പരിപാടികൾ
avatar image

NDR News

13 Sep 2024 01:41 PM

നടുവണ്ണൂർ: സ്കൂൾതല പരീക്ഷകൾക്ക് വിരാമമായതോടെ നാടും നഗരവും ഓണാഘോഷ തിമിർപ്പിലേക്ക്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരുവിട്ട ആഘോഷങ്ങൾ ഒന്നും എങ്ങും പ്രകടമായില്ലെങ്കിലും ഓണത്തിൻറെ പെരുമ വിളിച്ചോതുന്ന പരിപാടികൾ പലയിടത്തും നടന്നു. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ ഓണാ ഘോഷത്തിന്റെ  ഭാഗമായി നടന്നു. വയനാട്, വിലങ്ങാട് ദുരന്ത പശ്ചാത്തലത്തിൽ ഇത്തവണ ക്ലാസ് സ്ഥലത്തിലുള്ള ഓണസദ്യ ഒഴിവാക്കി. പകരം സ്കൂളിലെ ഉച്ചഭക്ഷണം പിടിഎ സഹകരണത്തോടെ മറ്റു ക്ലാസുകളിലും ഉൾപ്പെടുത്തി മുഴുവൻ കുട്ടികൾക്കും നൽകി.

    സ്കൂളിലെ വിദ്യാർത്ഥിയും ഫ്ലവേഴ്സ് ടോപ് സിംഗേഴ്സ് മത്സരാർത്ഥിയുമായ ശ്രീധർശ് സ്കൂളിലെ ഓണാഘോഷത്തിൽ ഗാനമാലപിച്ച് പങ്കു ചേർന്നു. കമ്പവലി , കസേരകളി ചാക്കിലോട്ടം തുടങ്ങിയ പരിപാടികളും നടന്നു.സ്കൂൾ മഴവിൽ കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹപൂക്കളം എന്ന പേരിൽ ഒരു വലിയ പൂക്കളം മാത്രമാണ് ഒരുക്കിയത്. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകൾ എൻഎസ്എസ് വിദ്യാർത്ഥികൾ ബഡ്സ് സ്കൂൾ സന്ദർശിച്ചു. പ്രിൻസിപ്പൽ ശ്യാമിനി ടീച്ചർ ഹെഡ്മാസ്റ്റർ മൂസക്കോയ നടുവണ്ണൂർ, പ്രസിഡൻറ് അഷ്റഫ് പുതിയപ്പുറം എന്നിവർ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു. കൃത്യം 11:30ന് എല്ലാ പരിപാടികളും നിർത്തിവെച്ച് പ്രളയ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥനയും നടത്തി.

NDR News
13 Sep 2024 01:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents