headerlogo
cultural

പേരാമ്പ്രയിൽ സോളിഡാരിറ്റി യൂത്ത് കഫെ 15ന്

ഉദ്ഘാടന സെഷൻ, ഫാമിലി സെഷൻ, ചിൽഡ്രൻസ് കഫെ, കലാവിരുന്ന് ഉൾപ്പെടെ സംഘടിപ്പിക്കും

 പേരാമ്പ്രയിൽ സോളിഡാരിറ്റി യൂത്ത് കഫെ 15ന്
avatar image

NDR News

13 Sep 2024 07:41 PM

പേരാമ്പ്ര: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന യൂത്ത് കഫെ സെപ്റ്റംബർ 15ന് പേരാമ്പ്രയിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ഷക്കീർ പുറക്കാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ഞൂറോളം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഡിഗ്നിറ്റി കോളേജ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സെഷൻ, ഫാമിലി സെഷൻ, ചിൽഡ്രൻസ് കഫെ, കലാവിരുന്ന് തുടങ്ങി ആകർഷകമായ സെഷനുകളാണ് യുത്ത് കഫെയിൽ നടക്കുക. 

      ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സംസ്ഥാന സമിതി അംഗം പി. റുക്‌സാന, സലീം മമ്പാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. ഇസ്മാഈൽ വേളം, ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി, അമീൻ മുയിപ്പോത്ത്, ഇസ്മാഈൽ നൊച്ചാട് എന്നിവർ വിവിധ സെഷനുകൾ നയിക്കും. യൂത്ത് കഫയുടെ സമാന്തരമായി നടക്കുന്ന ചിൽഡ്രൻസ് കഫെ ആൻ്റ് കിഡ്സ് കഫെ എന്നിവ എച്ച്.ആർ.ഡി. ട്രൈനർമാരായ ഹാദി ഓമശ്ശേരി, ഹുദ ഷമീം

എന്നിവർ നയിക്കും. തുടർന്ന് ഗസൽ ഗായിക അമീന ഹമീദ് നയിക്കുന്ന ഗാന വിരുന്നും അരങ്ങേറും.

     വാർത്ത സമ്മേളനത്തിൽ സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷക്കീർ പുറക്കാട്, സ്വാഗത സംഘം ചെയർമാൻ മുബീർ കെ., ജനറൽ കൺവീനർ സഈദ് കീഴരിയൂർ, സോളിഡാരിറ്റി പേരാമ്പ്ര ഏരിയ പ്രസിഡന്റ് ഷംസീർ കെ.കെ., സെക്രട്ടറി ഷംനാസ് കളത്തിൽ എന്നിവർ പങ്കെടുത്തു.

NDR News
13 Sep 2024 07:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents