headerlogo
cultural

ഉത്രാട പൂങ്കാറ്റ് മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പ്രകാശനകർമ്മം നിർവഹിച്ചു

 ഉത്രാട പൂങ്കാറ്റ് മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു
avatar image

NDR News

07 Sep 2024 06:50 PM

അരിക്കുളം: ഭാഷാശ്രീ ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രപുഷ്പം മൂവീസ് അവതരിപ്പിക്കുന്ന ഉത്രാട പൂങ്കാറ്റ് മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു. അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കിൽ പേരാമ്പ്ര എം.എൽ.എയും മുൻമന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ ഗാനരചയിതാവ് സുരേന്ദ്രൻ പൈതോത്തിന് നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.

      പൈതോത്ത് ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും കൈമുതലായുള്ള ഒരു കൂട്ടം കലാകാരന്മാരാണ് അണിയറ പ്രവർത്തകർ.

നാട്ടുകാരുടെ സാന്നിധ്യമാണ് ആൽബത്തിന് മുതൽക്കൂട്ടായത്. പ്രകാശന ചടങ്ങിൽ സംവിധായകൻ നാണു പാലേരി അദ്ധ്യക്ഷത വഹിച്ചു.  

      ഭാഷാശ്രീ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂർ, ക്യാമറമാൻ യു.കെ. ഷിജു പൈതോത്ത്, സഹ സംവിധായകൻ ജിതേഷ് നതാഷ, തുടങ്ങിയവർ സംസാരിച്ചു. സംഗീത സംവിധായകൻ ചന്ദ്രൻ പൈതോത്ത് നന്ദി പറഞ്ഞു.

NDR News
07 Sep 2024 06:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents