headerlogo
cultural

പേരാമ്പ്രയിൽ എസ്.വൈ.എസ്. മീലാദ് വിളംബര റാലി പ്രൗഢമായി

എസ്.വൈ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു

 പേരാമ്പ്രയിൽ എസ്.വൈ.എസ്. മീലാദ് വിളംബര റാലി പ്രൗഢമായി
avatar image

NDR News

04 Sep 2024 08:57 PM

പേരാമ്പ്ര: "പ്രവാചകൻ (സ): പ്രകൃതവും പ്രഭാവവും" എന്ന പ്രമേയത്തിൽ എസ്.വൈ.എസ്. നടത്തുന്ന റബീഅ കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി പേരാമ്പ്രയിൽ നടത്തിയ മീലാദ് വിളംബര റാലി പ്രൗഢമായി. എസ്.വൈ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി. തങ്ങൾ അദ്ധ്യക്ഷനായി. 

      കക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മാർക്കറ്റിൽ അവസാനിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. തുടർന്ന് നടന്ന പൊതു പരിപാടിയിൽ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. സ്വാഗത സംഘം കൺവീനർ റഫീഖ് സക്കരിയ്യ ഫൈസി, ഇ. ഷമീർ, എസ്.പി. കുഞ്ഞമ്മദ്, ഡോ. അബ്ദുല്ലതീഫ് നദ് വി., സയ്യിദ് ശറഫുദ്ധീൻ ജിഫ്രി, അസീസ് ഫൈസി കടിയങ്ങാട്, സി.പി.എ. അസീസ്, കോയ ദാരിമി നടുവണ്ണൂർ, സിദ്ധീഖ് മാഹിരി എന്നിവർ പ്രസംഗിച്ചു.

      പി.എം. കോയമുസ് ല്യാർ, എം.കെ. അബ്ദുറഹിമാൻ, മൂസ കോത്തമ്പ്ര, ഷരീഫ് ഫൈസി, യാസർ റഹ്മാനി, സുബൈർ ലത്തീഫി, എസ്.എം. അബ്ദുസ്സസലാം അരിക്കുളം, ആർ.കെ. മുഹമ്മദ്, മൂസ മുസ്ല്യാർ, ഇ.കെ. അഹമ്മദ് മൗലവി, കെ.പി. റസാഖ്, ടി.സി. മുഹമ്മദ്, എം.കെ.സി. കുട്ട്യാലി, ശിഹാബ് കന്നാട്ടി, എം.എം. ആസിഫ്, ഒ.കെ. മോയിൻകുട്ടി, കെ. നിസാർ റഹ്മാനി, സി.പി. ഹമീദ്, ഒ. മമ്മു, പുതുക്കുടി അബ്ദുറഹിമാൻ, കെ.സി. മുഹമ്മദ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. മൗലിദ് - പ്രാർത്ഥന സദസ്സിന് കോഴിക്കോട് വലിയ ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് നേതൃത്വം നൽകി.

NDR News
04 Sep 2024 08:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents