headerlogo
cultural

മുയിപ്പോത്ത് നബിദിന വിളംബര റാലി സംഘടിപ്പിച്ചു

സമസ്ത കേരള വിദ്യഭ്യാസ ബോർഡ് മുഫത്തിഷ് അലി അൻസരി പൊതുയോഗം ഉദ്ഘാടനം ചെയ്തു

 മുയിപ്പോത്ത് നബിദിന വിളംബര റാലി സംഘടിപ്പിച്ചു
avatar image

NDR News

04 Sep 2024 03:54 PM

മേപ്പയൂർ: മേപ്പയൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുയിപ്പോത്ത് പടിഞ്ഞാറെക്കര മുതൽ മുയിപ്പോത്ത് അങ്ങാടിവരെ റവിയ്യുൽഅവ്വൽ സന്ദേശമറിയിച്ചുകൊണ്ട് നബിദിന വിളംബര റാലി സംഘടിപ്പിച്ചു. റാലിയിൽ റെയ്ഞ്ച് പരിധിയിലുള്ള മുഴുവൻ മദ്രസ മുഅല്ലിമീങ്ങളും, മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

      മുയിപ്പോത്ത് അങ്ങാടിയിൽ നടന്ന പൊതുയോഗം സമസ്ത കേരള വിദ്യഭ്യാസ ബോർഡ് മുഫത്തിഷ് അലി അൻസരി ഉദ്ഘാടനം ചെയ്തു. മുയിപ്പോത്ത് മഹല്ല് പ്രസിഡന്റ് എൻ.എം. കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. ആലക്കാട്ട് അഹമ്മദ് മുസ് ല്യാർ സ്വാഗതവും, അലി ദാരിമി നന്ദിയും പറഞ്ഞു.

      മുദരിബ് അർഷാദ് ദാരിമി, മദ്രസ മേനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ, മുഹിയുദ്ദീൻ ഫൈസി, വി.കെ. ഇസ്മായിൽ മന്നാനി എന്നിവർ സംസാരിച്ചു. 

NDR News
04 Sep 2024 03:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents