ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ മാതൃസംഗമം നടത്തി
സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു
മേപ്പയൂർ: ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ മാതൃസംഗമം സംഘടിപ്പിച്ചു. സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ മാതൃസംഗമം ഉദ്ഘാടനം ചെയ്തു.
പി.കെ. കുഞ്ഞമ്മത് മുസ് ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സദർ മുഅല്ലിം വി.കെ. ഇസ്മായിൽ മന്നാനി അദ്ധ്യക്ഷനായി. നജീബ് മന്നാനി, മുഹമ്മദലി മൗലവി, ഷാഹുൽ ഹമീദ് മുസ്‌ല്യാർ എന്നിവർ സംസാരിച്ചു.
മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് അലി അൻസ്വാരി വിദ്യാഭ്യാ ബോർഡ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂതന പാഠ്യപരിഷ്കര പരിപാടികളിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ക്ലാസ്സെടുത്തു.