headerlogo
cultural

ഇന്ന് ചിങ്ങം ഒന്ന് മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭം.

ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്.

  ഇന്ന് ചിങ്ങം ഒന്ന് മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭം.
avatar image

NDR News

17 Aug 2024 10:43 AM

നടുവണ്ണൂർ:ഇന്ന് ചിങ്ങം ഒന്ന് മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭം. പൊന്നിൻ ചിങ്ങമാസം വന്നു ചേർന്നു.പൂക്കാലത്തെ വരവേൽക്കാർ പ്രകൃതി ഒരുങ്ങിക്കഴിഞ്ഞു. കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ ചിങ്ങമാസവും ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.ഒപ്പം പുതിയനൂറ്റാണ്ടും പിറക്കുന്നു. 

             ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനെയും വിലങ്ങാടിനെയും വേദനകള്‍ നമ്മളിൽ വിട്ടകന്നിട്ടില്ല എങ്കിലും ഈ പുതുവർഷാരംഭം കേരളീയർക്ക് പുത്തൻ പ്രതീക്ഷകളും നൽകി സമാധാനവും സന്തോഷവും സമ്പൽ സമൃദ്ധിയും ഐശ്വര്യ പൂർണ്ണമായ ദിവസങ്ങളാകട്ടെ ...എല്ലാവർക്കും നടുവണ്ണൂർ ന്യൂസിന്റെ പുതുവൽസാരാശംസകൾ .

NDR News
17 Aug 2024 10:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents