headerlogo
cultural

സുന്നി ബാലവേദി മേപ്പയൂർ റെയ്ഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു

മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

 സുന്നി ബാലവേദി മേപ്പയൂർ റെയ്ഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു
avatar image

NDR News

25 Jul 2024 07:23 PM

മേപ്പയൂർ: ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ ചേർന്ന സമസ്ത കേരള സുന്നി ബാലവേദി മേപ്പയൂർ റെയ്ഞ്ച് കൗൺസിൽ യോഗം സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. റംഷാദ് ദാരിമി കീഴ്പ്പയൂർ അദ്ധ്യക്ഷനായി. 

     മുഹമ്മദ്‌ അസ്‌ലം വാഫി മുഖ്യ പ്രഭാഷണം നടത്തി. വി.കെ. ഇസ്മായിൽ മന്നാനി പ്രാർത്ഥന നിർവഹിച്ചു. ഷാഹിദ് തിരുവള്ളൂർ, അബ്ദുള്ള റഹ്മാനി, ഷുഹൈബ് ഫൈസി, ഷാൻ ഫൈസി, മൊയ്‌തിൻ മുസ്‌ലിയാർ, അബ്ദുള്ള മുസ്‌ലിയാർ, റാഷിദ്‌ അസ്ഹരി, ഉനൈസ് അൻവരി, ഫസൽ മുസ്‌ലിയാർ, ഷഫീഖ് ബാഖവി എന്നിവർ സംസാരിച്ചു. സിനാൻ ഇരിങ്ങത്ത് നന്ദി പറഞ്ഞു.

      മുഹമ്മദ്‌ ലാമിസ് എളമ്പിലാട് (പ്രസിഡന്റ്), സിനാൻ ഇരിങ്ങത്ത് (ജനറൽ സെക്രട്ടറി), അംജദ് ചെറുവട്ടാട്ട് (വർക്കിംഗ് സെക്രട്ടറി), ഫർഹാൻ ചാവട്ട് (ട്രഷറർ), അദ്നാൻ കാരയാട്,മുഹമ്മദ്‌ യാസീൻ കീഴ്പ്പയൂർ (ജില്ലാ കൗൺസിലേഴ്‌സ്), അദബ്: സിനാൻ ഇല്ലത്തുതാഴ, അലിഫ്: മുഹമ്മദ്‌ ശഹൻ കാഞ്ഞിരമുക്ക്, ടെക് അഡ്മിൻ: സയാൻ കൽപ്പത്തൂർ, ഖിദ്മ: മുഹമ്മദ്‌ മെഹബിൻ ജനകീയ മുക്ക് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

NDR News
25 Jul 2024 07:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents