headerlogo
cultural

തറമ്മൽ സുബുലുസ്സലാം മദ്രസ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു

ഇ.കെ. അഹമ്മദ് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു

 തറമ്മൽ സുബുലുസ്സലാം മദ്രസ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു
avatar image

NDR News

26 Jun 2024 02:00 PM

അരിക്കുളം: നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തെണ്ണൂറ്റിഎട്ടാം സ്ഥാപക ദിനം കാരയാട് തറമ്മൽ സുബുലുസ്സലാം മദ്രസയിൽ സമുചിതമായി ആഘോഷിച്ചു. മഹല്ല് ഖത്തീബ് ഇ.കെ. അഹമ്മദ് മൗലവി പതാക ഉയർത്തി. 

      ഇ.കെ. അഹമ്മദ് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മദ്രസ സദർ മുഅല്ലിം എൻ. അബ്ദുൽ അസീസ് സഖാഫി അദ്ധ്യക്ഷനായി. എം.എം. അബ്ദുൽ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. 

      ഹസ്സൻ മൗലവി, പി.ടി. അബ്ദുള്ളക്കുട്ടി ഹാജി, നൗഷാദ് മുസ്ലിയാർ, ഷമീർ എന്നിവർ സംസാരിച്ചു. മദ്രസ വിദ്യാർത്ഥികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

NDR News
26 Jun 2024 02:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents