headerlogo
cultural

നടുവണ്ണൂർ നൂറുൽ ഹുദാ ഹയർ സെക്കൻ്ററി മദ്രസയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

നടുവണ്ണൂർ ഖത്തീബ് അൻവർ സാദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ നൂറുൽ ഹുദാ ഹയർ സെക്കൻ്ററി മദ്രസയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു
avatar image

NDR News

26 Jun 2024 06:35 PM

നടുവണ്ണൂർ: നടുവണ്ണൂർ നൂറുൽ ഹുദാ ഹയർ സെക്കൻ്ററി മദ്രസയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു. നടുവണ്ണൂർ ഖത്തീബ് അൻവർ സാദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കോഴിക്കോട് ജില്ല സെക്രട്ടറി പി.എം. കോയ മുസ്ലിയാർ പതാക ഉയർത്തി. 

     മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.കെ. പരീത് അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് ഫത്താഹ് ഹുദവി ഖുർആൻ പാരായണത്തിന് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി ടി.കെ. ഹസ്സൻ ഹാജി സ്വാഗതവും ഇല്യാസ് ദാരിമി നന്ദിയും പറഞ്ഞു.

       വൈസ് പ്രിൻസിപ്പാൾ ശിഹാബുദ്ദീൻ മിസ്ബാഹി, പി.ടി.എ. പ്രസിഡന്റ് കെ. മുഹമ്മദ് റെനീഷ്, ഇ.കെ. സഹീർ, ആഷിക് നടുവണ്ണൂർ, സി.പി. ഇമ്പിച്ചി മൊയ്തീൻ ഹാജി, കെ. ശരീഫ്, റമീസ് യമാനി, മുഫീദ് യമാനി, ആസിഫ് എൻ.വി., എം. കോയ എന്നിവർ സംസാരിച്ചു. 

NDR News
26 Jun 2024 06:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents