headerlogo
cultural

അക്രമത്തെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം; പി.കെ. ഗോപി

പി. സുരേന്ദ്രൻ കീഴരിയൂർ രചിച്ച 'തിരിച്ചറിവിന്റെ കനൽ വഴികൾ' കാവ്യസമാഹാരം പ്രകാശനം ചെയ്തു

 അക്രമത്തെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം; പി.കെ. ഗോപി
avatar image

NDR News

05 Jun 2024 09:29 PM

കീഴരിയൂർ: അക്രമത്തെ സ്നേഹം കൊണ്ട് കീഴടക്കാനുള്ള മനസാണ് മനുഷ്യനുണ്ടാവേണ്ടതെന്ന് കവി പി.കെ. ഗോപി പറഞ്ഞു. പി. സുരേന്ദ്രൻ കീഴരിയൂർ രചിച്ച 'തിരിച്ചറിവിന്റെ കനൽ വഴികൾ' എന്ന കാവ്യ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ കുടുംബ കോടതി ജില്ലാ ജഡ്ജി ആർ.എൽ. ബൈജു സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നീലാംബരി അദ്ധ്യക്ഷത വഹിച്ചു. 

       രാജൻ നടുവത്തൂർ പുസ്തകം ഏറ്റുവാങ്ങി. ജിഷ പി. നായർ പുസ്തക പരിചയം നടത്തുകയും ചെയ്തു. ചിതയെരിയുമ്പോൾ എന്ന സംഗീത ആൽബം, സംഗീത സംവിധായകൻ ശ്രീജിത് കൃഷ്ണ പ്രകാശനം ചെയ്തു. സിവിൽ സർവ്വീസ് വിജയി ഏ.കെ. ശാരികയെ ജീവകാരുണ്യ പ്രവർത്തക നർഗ്ഗീസ് ബീഗം ആദരിച്ചു. എൻ.എ. ഹാജി, സിബിക്കുട്ടി ഫ്രാൻസിസ്, ഇ. ദിനേശൻ, കെ. പ്രഭാകരക്കുറുപ്പ്, എം. ജറീഷ്, എ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

       കെ. അബ്ദുറഹിമാൻ, ദാമോദരൻ നായർ, ഷജീവ് നടുവത്തൂർ, ശ്രീധരൻ കണ്ണമ്പത്ത്, എന്നിവർ ഉപഹാര സമർപ്പണം നടത്തി. പി. സുരേന്ദ്രൻ കീഴരിയൂർ മറുപടി പ്രസംഗം നടത്തി. ഇടത്തിൽ രവി സ്വാഗതവും ബിന്ദു മൈനാകം നന്ദിയും പറഞ്ഞു.

NDR News
05 Jun 2024 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents