കാവുന്തറയിൽ ഖാൻകാവിൽ അനുസ്മരണം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: പ്രശസ്ത നാടക കലാകാരനും കോഴിക്കോട് ആകാശവാണിയിലെ ഉദ്യോഗസ്ഥനുമായിരുന്ന ഖാൻ കാവിലിന്റെ ഇരുപത്തിയേഴാം ഓർമ്മദിനത്തിൽ കാവുന്തറ ഖാൻ കാവിൽ ഗ്രന്ഥാലയവും കാസ്‌ക കാവിലും സംയുക്തമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാവുന്തറ ആൽത്തറമുക്ക് ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അനുസ്മരണ പരിപാടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡൻ്റ് എം.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരും വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പരിപാടിയിൽ പ്രദേശത്തുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. സമ്മാനദാനത്തിനുശേഷം ഉന്നത വിജയികളായ വിദ്യാർത്ഥികളുടെ പ്രതിനിധികൾമറുപടി പ്രസംഗം നടത്തി. സി.കെ. ബാലകൃഷ്ണൻ സ്വാഗതവും ഗ്രന്ഥാലയം സെക്രട്ടറി സി.എം. ഭാസ്കരൻ നന്ദിയും പറഞ്ഞു.