headerlogo
cultural

തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ ;കർശന നിർദ്ദേശങ്ങളുമായി വനംവകുപ്പ് സർക്കുലർ

ഇതിനെതിരെ പ്രതിഷേധവുമായി ആന ഉടമകൾ രംഗത്ത്

 തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ ;കർശന നിർദ്ദേശങ്ങളുമായി വനംവകുപ്പ് സർക്കുലർ
avatar image

NDR News

13 Apr 2024 10:18 AM

തൃശ്ശൂർ: ആനയെഴുന്നള്ളിപ്പിന് കുരുക്കിട്ട് വനം വകുപ്പ് സർക്കുലർ പുറത്തിറക്കിയതോടെ തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ. ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്. അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല. തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

     ഇതോടെ തൃശൂർ പൂരത്തിന് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്. ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃശൂരിൽ നടക്കും.

NDR News
13 Apr 2024 10:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents