headerlogo
cultural

സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്; മലയാളത്തിന് സരസ്വതി സമ്മാൻ 12 വർഷങ്ങൾക്ക് ശേഷം

രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം.

 സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്; മലയാളത്തിന് സരസ്വതി സമ്മാൻ 12 വർഷങ്ങൾക്ക് ശേഷം
avatar image

NDR News

18 Mar 2024 04:32 PM

ന്യൂഡൽഹി: സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയാണ് പുരസ്കാരത്തിന് അർഹമായത്. 12 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

 

 വർഷം തോറും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദു പുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.

 

  കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ്‌ പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്‌, പത്മ പ്രഭാ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ. ചലച്ചിത്ര ഗാനങ്ങളിൽ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...' ( സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടിയൻ) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളും പ്രഭാവർമ്മയുടേതാണ്.

NDR News
18 Mar 2024 04:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents