നടുവണ്ണൂർ ഗവൺമെൻറ് എച്ച്എസ് പൂർവവിദ്യാർത്ഥി സംഘം അഗതിമന്ദിരത്തിൽ അന്നദാനം നടത്തി
കൂരാച്ചുണ്ടിലെ അഗതി അനാഥ മന്ദിരത്തിലാണ് അന്ന വിതരണം നടത്തിയത്

കൂരാച്ചുണ്ട്: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘം ആഭിമുഖ്യത്തിൽ അഗതികൾക്ക് അന്നദാനം നടത്തി. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1988 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിലാണ് കൂരാച്ചുണ്ടിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിൽ അന്നദാനം നടത്തിയത്.കഴിഞ്ഞ കുറെ വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന ഈ ബാച്ചിന്റെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ സഹായ പ്രവർത്തനങ്ങൾ നേരത്തെയും നടത്തിയിട്ടുണ്ട്.
സഹപാഠികളുടെ കുടുംബാംഗങ്ങൾക്ക് സഹായം സഹപാഠികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹനം തുടങ്ങിയ പ്രവർത്തനങ്ങൾ നേരത്തെ നടത്തിയിരുന്നു. ഇതോടൊപ്പം സമൂഹത്തിലെ മുഴുവൻ ആളുകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. റഹ്മാൻ പുഷ്പൻ പ്രഭാകരൻ സഹദേവൻ ശശി എന്നിവരാണ് അന്നദാനത്തിന് നേതൃത്വം നൽകിയത്