കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് തുടക്കം
ക്ഷേത്ര പരിസരത്തെ കാർണിവൽ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ആരംഭിച്ചു. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ച കാർണിവൽ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. ഷാഹിനയും, ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയും ചേർന്ന് നിർവ്വഹിച്ചു. ആഘോഷ പരിപാടികൾ ജനുവരി 28 വരെ നീണ്ടു നിൽക്കും.