കാവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ജനുവരി 21 മുതൽ 26 വരെ
പതിവു പൂജകൾക്കോപ്പം കലാ പരിപാടികളും കാർണിവലും ഉണ്ടായിരിക്കും

നടുവണ്ണൂർ: കാവുന്തറ കാവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം 2024 ജനുവരി 21 മുതൽ 26 വരെ നടക്കും. ജനുവരി 21 ഞായറാഴ്ച ദീപ സമർപ്പണം, ജനുവരി 24 ബുധൻ രാവിലെ 8 മണിക്ക് കലവറ നിറയ്ക്കൽ, വൈകീട്ട് 7 മണിക്ക് അദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8 മണിക്ക് ശിവ നടനം നൃത്ത വിദ്യാലയം കാവിൽ അവതരിപ്പിക്കുന്ന നൃത്തോത്സവം എന്നിവ നടക്കും.
ജനുവരി 25 വ്യാഴം ഉച്ചയ്ക്ക് 12.30 പ്രസാദ ഊട്ട്, വൈകീട്ട് 5 മണി കാവടി ഘോഷയാത്ര,
രാത്രി 9 മണി സർഗ്ഗോത്സവം പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ എന്നിവയും ജനുവരി 26 വെള്ളി രാവിലെ 10 മണി ഒറവിൽ അക്ഷര ശ്ശോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ശോക സദസ്സ് ഉച്ചയ്ക്ക് 12.30 പ്രസാദ ഊട്ട്, വൈകീട്ട് 6.30 ദീപാരാധന, രാത്രി 7 മണി തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, രാത്രി 8.30 ഉള്ളിയേരി കലാകേന്ദ്ര അക്കാദമി അവതരിപ്പിക്കുന്ന നൃത്താഞ്ജലി എന്നിവയും ഉണ്ടായിരിക്കും.
ഉത്സവ നഗരിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന കാർണിവലും ജനുവരി 21 മുതൽ 28 വരെ ഉണ്ടായിരിക്കും.