ഖാന്‍ കാവില്‍ ഗ്രന്ഥാലയം വായന മത്സര വിജയികളെ അനുമോദിച്ചു
ലൈബ്രറി കൗൺസിൽ അംഗം ശ്രീ സി. ബാലൻ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ.: കാവുന്തറ ഖാൻ കാവിൽ ഗ്രന്ഥാലയം ലൈബ്രറി കൗൺസിൽ വായനാമത്സര വിജയികളെയും ബാലോത്സവ വിജയികളെയും അനുമോദിച്ചു. ഗ്രന്ഥാലയ പരിസരത്ത് വെച്ച് നടന്ന അനുമോദന പരിപാടി പ്രസിഡണ്ട് ശ്രീ എം. കെ. ബാലന്റെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ അംഗം ശ്രീ സി. ബാലൻ ഉദ്ഘാടനം ചെയ്തു.
കാവുന്തറ എ.യു.പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി എം. പ്രസീത , ശ്രീ പി. അച്യുതൻ മാസ്റ്റർ, റഫീഖ് കാവിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ കെ. കെ. ഷൈമ സമ്മാനങ്ങൾ വിതരണം ചെയ്തു.വായനശാല സെക്രട്ടറി ശ്രീ സി. എം. ഭാസ്കരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ പി. കെ.നാരായണൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.