headerlogo
cultural

അകലാ പുഴയിൽ വിസ്മയം തീർത്ത് കീഴരിയൂർ ഫെസ്റ്റ്

കലാസന്ധ്യ കണ്ണൂർ ഡി.എം.ഒയും സംഗീതജ്ഞനുമായ പീയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു

 അകലാ പുഴയിൽ വിസ്മയം തീർത്ത് കീഴരിയൂർ ഫെസ്റ്റ്
avatar image

NDR News

30 Dec 2023 04:44 PM

കീഴരിയൂർ: സഞ്ചാരികൾക്ക് സ്വാഗതമരുളി പരന്നൊഴുകുന്ന അകലാപ്പുഴയുടെ ഓള പരപ്പിൽ താളം തുള്ളി ആവേശമുണർത്തി പ്രകൃതി രമണീയമായ കാഴ്ചകളും കുട്ടികൾക്ക്‌ കൗതുകമുണർത്തുന്ന കാർണിവലും സ്വാദിഷ്ടമായ ഫുഡ് കോർട്ടും എല്ലാ ഒരുക്കി കീഴരിയൂർ കോരപ്ര അകലാപ്പുഴ ജനകീയ കൂട്ടായ്മ ഒരുക്കിയ കീഴരിയൂർ ഫെസ്റ്റ് നാടിൻ്റെ തന്നെ ഉത്സവമായി. കലാസന്ധ്യ കണ്ണൂർ ഡി.എം.ഒയും സംഗീതജ്ഞനുമായ പീയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

      ഇന്നലെ നടന്ന പ്രാദേശിക കലാകാര സംഗമം ഗായിക ആര്യനന്ദ ആർ. ബാബു ഉദ്ഘാടനം ചെയ്തു. ബാബുരാജ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.എം. രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ എൻ.എം. സവിത, ഫൗസിയ കഴുമ്പിൽ, സംഘാടക സമിതി ജോ. കൺവീനർ പി.കെ. ഗോവിന്ദൻ, ബേബി ലാൽപുരി, ടി. കുഞ്ഞിരാമൻ, മോഹൻ നടുവത്തൂർ, വേലായുധൻ കീഴരിയൂർ, രാജൻ നടുവത്തൂർ, ഇടത്തിൽ രവി, ടി.കെ. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. 

      രാത്രി 7 ന് റാന്തൽ തിയേറ്റർ വില്ലേജ് കീഴരിയൂർ ഒരുക്കുന്ന സാംസ്കാരിക സായാഹ്നവും പുരസ്കാര സമർപ്പണവും നാടക സംവിധായകൻ എം.കെ. സുരേഷ് ബാബു നിർവഹിച്ചു. ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സജീവ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എം. രവീന്ദ്രൻ, റാന്തൽ സെക്രട്ടറി പ്രകാശൻ കണ്ണോത്ത്, പുരസ്കാര ജേതാവ് വി.പി. ഏലിയാസ്, ഷാജി വലിയാട്ടിൽ, രവീന്ദ്രൻ മുചുകുന്ന്, എം.ജി. ബൽ രാജ്, സി.എം. കുഞ്ഞിമൊയ്തി, ബി. ഡെലീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കനൽ പാട്ടുകൂട്ടം അവതരിപ്പിച്ച നാടൻ പാട്ടുകൾ അരങ്ങിലെത്തി. രാത്രി 9 ന് പ്രദീപൻ പാമ്പിരിക്കുന്ന് രചിച്ച കൊയിലാണ്ടി ഭാസ അക്കാദമിയുടെ 'എരി' നാടകം അരങ്ങേറി.

      ഫെസ്റ്റിൽ ഇന്ന് കീഴരിയൂർ ഫെസ്റ്റിൽ ഇന്ന് 10 ന് കാർഷിക സെമിനാർ, വൈകീട്ട് 6ന് സമാപന സമ്മേളനം, 7ന് കുറുവച്ചാലിൽ കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനം, രാത്രി 8ന് കണ്ണൂർ താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ എന്നിവ അരങ്ങേറും.

NDR News
30 Dec 2023 04:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents