headerlogo
cultural

തൃശ്ശൂർ പൂരം പ്രതിസന്ധി; പ്രധാനമന്ത്രിക്ക് മുമ്പിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം

പൂരം പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന പശ്ചാത്തലത്തിലാണ് വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ മിനി പൂരമൊരുക്കാൻ ദേവസ്വം തീരുമാനിക്കുന്നത്.

 തൃശ്ശൂർ പൂരം പ്രതിസന്ധി; പ്രധാനമന്ത്രിക്ക് മുമ്പിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം
avatar image

NDR News

28 Dec 2023 06:40 PM

തൃശൂർ:പൂരം പ്രതിസന്ധി ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ മിനി പൂരമൊരുക്കാൻ തയ്യാറെടുത്ത്‌ പാറമേക്കാവ് ദേവസ്വം.തൃശൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടയിൽ പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിൽ മിനി പൂരം ഒരുക്കാനാണ് തീരുമാനം.

  പൂരം പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ദേവസ്വങ്ങൾ രംഗത്തെത്തുന്നത്.വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ദേവസ്വത്തിന്റെ ഈ നീക്കം.

   പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 3-ന് തൃശൂരിലെത്തുന്നുണ്ട്. മഹിളാ റാലിയിൽ പങ്കെടുത്ത ശേഷം സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടക്കും. ഇതിനിടയിൽ സ്വരാജ് റൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പിലാണ് പൂരം ഒരുക്കുക. ഇതിനായി പൊലീസിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ദേവസ്വം അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ മാത്രമേ മിനി പൂരം നടക്കൂ.

 

 

 

 

NDR News
28 Dec 2023 06:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents