വിശ്വാസ വിശുദ്ധിയിലൂടെ കുടുംബ ബന്ധം പുനഃസ്ഥാപിക്കുക - കെ. മുരളീധരൻ എം.പി.
വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം
പയ്യോളി: ആറുമാസക്കാലത്തെ വൈവിധ്യമാര്‍ന്ന ദഅ്‌വാ പ്രവര്‍ത്തനങ്ങളുടെ സമാപനമായി പയ്യോളിയിൽ സംഘടിപ്പിച്ച വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം. പൂനൂർ, ബാലുശ്ശേരി, പേരാമ്പ്ര, നാദാപുരം, വടകര, പയ്യോളി എന്നീ മണ്ഡലങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
ദൈവ വിശ്വാസിക്കും വിശ്വാസത്തിനും മാത്രമേ തകരുന്ന കുടുംബ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ഊട്ടി ഉറപ്പിക്കാനും കഴിയുകയുള്ളൂ. മുമ്പ് നിലനിന്നിരുന്ന കൂട്ട് കുടുംബത്തിൽ പരസ്പര സ്നേഹ ബഹുമാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് അണുകുടുംബമായിത്തീരുകയും പിന്നീട് ഫ്ളാറ്റുകളിലേക്കും അതിൽ റൂമുകളിലേക്കുമായി തങ്ങളുടെ ലോകം ചുരുങ്ങി. ഇങ്ങനെ രക്ഷിതാക്കളുമായുള്ള ബന്ധം കുറയുകയും അത് ആത്മഹത്യയിലേക്കും മാതാപിതാക്കൾ വൃദ്ധ സദനങ്ങളിലേക്കു അഭയം പ്രാപിക്കേണ്ട ദുരവസ്ഥയിലേക്കും നയിക്കുന്നു. ഈ പശ്ചാത്തലത്തിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലുള്ള ഫാമിലി കോൺഫറൻസിന് ഏറെ പ്രസക്തിയുണ്ടെന്ന് മുരളീധരൻ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയായി പ്രവർത്തിക്കുന്ന വിസ്‌ഡം നടത്തുന്ന ഇത്തരം പരിപാടികൾക്ക് തുടർച്ച യുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്ഡം ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി., മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായിൽ, സി.പി.എം. ഏരിയ സെക്രട്ടറി എൻ.പി. ഷിബു, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. വിസ്ഡം വിദ്യഭ്യാസ ബോർഡ് 5,8 ക്ലാസ്സുകളിൽ നടത്തിയ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷരീഫ് എലാങ്കോട് എന്നിവർ വിതരണം ചെയ്തു.
വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, വൈസ് പ്രസിഡൻ്റ് അഡ്വ: കെ.പി.പി. അബൂബക്കർ, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി.ഷാനിയാസ്, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി, അബ്ദുസലാം പോനാരി എന്നിവര്‍ പ്രസംഗിച്ചു. വിസ്ഡം ജില്ലാ ഭാരവാഹികളായ കെ. അബ്ദുൽ നാസർ മദനി, ടി.പി. നസീർ, സി.പി. സാജിദ്, കെ.പി.പി. ഖലീലു റഹ്മാൻ, ഒ. റഫീഖ്, നൗഫൽ അഴിയൂർ, റഷീദ് പേരാമ്പ്ര, സാജിദ് ബിസ്മി, സി.പി. സജീർ, വി.കെ. ഉനൈസ് സ്വലാഹി, മൂനിസ് അൻസാരി, ആശിഖ് വടകര, യാസർ പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി. ഓൺലൈനിലൂടെയും ആയിരങ്ങള്‍ സമ്മേളനം തത്സമയം പരിപാടി വീക്ഷിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുസ്തകമേളയും സംഘടിപ്പിച്ചു.