headerlogo
cultural

ചക്കിട്ടപാറയിൽ അഖിലേ കേരള നാടക മത്സരത്തിനു തുടക്കമായി

കാഞ്ചനമാല പരിപാടി ഉദ്ഘാടനം ചെയ്തു

 ചക്കിട്ടപാറയിൽ അഖിലേ കേരള നാടക മത്സരത്തിനു തുടക്കമായി
avatar image

NDR News

21 Nov 2023 09:37 PM

പേരാമ്പ്ര: കലകളിൽ നാടകത്തിന് ശ്രേഷ്ഠമായ സ്ഥാനമുണ്ടെന്ന് കാഞ്ചനമാല. ജനങ്ങളിൽ മാറ്റം ഉണ്ടാക്കാൻ നാടക ആവിഷ്കാരങ്ങൾക്ക് സാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. കൊഴക്കോടൻ കലാ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 26 വരെ ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള നാടകം മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കാഞ്ചനമാല.

      സ്വാഗത സംഘം ചെയർമാൻ ഇ.എസ്. ജെയിംസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര പ്രവർത്തകൻ ജിന്റോ തോമസ്, വി.കെ. ചന്തു, കെ.ഇ.കെ. നമ്പ്യാർ എന്നിവരെ ആദരിച്ചു. ഇ.എം. ശ്രീജിത്ത്, വിനീത മനോജ്, ഷിബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 

       സംഘാടക സമിതി കൺവീനർ ജിതേഷ് മുതുകാട് സ്വാഗതവും സഹദേവൻ നന്ദിയും പറഞ്ഞു. തുടർന്ന് ഓച്ചിറ തിരു അരങ്ങിന്റെ ആകാശം വരയ്ക്കുന്നവർ എന്ന നാടകം അരങ്ങേറി. ഇന്ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസിന്റെ നമ്മൾ നാടകമാണ്.

NDR News
21 Nov 2023 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents