മേലടി ബ്ലോക്ക് കേരളോത്സവം; മേപ്പയൂർ ഗ്രാമപഞ്ചായത്തിന് ഓവറോൾ
261 പോയിന്റ് നേടിയാണ് മേപ്പയൂർ ഒന്നാമതെത്തിയത്
മേപ്പയൂർ: കൊഴുക്കല്ലൂർ കെ.ജി.എം.എസ്. യു.പി. സ്കൂളിൽ നടന്ന കലാമത്സരങ്ങളോടെ മേലടി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് സമാപനമായി. മൊത്തം 261 പോയിന്റ് നേടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
208 പോയിന്റ് നേടി തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും 172 പോയിന്റ് നേടി തുറയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്തിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്റെ നേതൃത്വത്തിലുള്ള മേപ്പയൂർ പഞ്ചായത്ത് ടീ ട്രോഫി ഏറ്റുവാങ്ങി.