മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു
മേൽശാന്തി പാറക്കില്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു
മേപ്പയൂർ: ശ്രീകണ്ഠമനശാല ക്ഷേത്രത്തിൽ നടന്നു വന്ന നവരാത്രി ആഘോഷത്തിന് ഭക്തിനിർഭരമായ പരിസമാപ്തി. വിജയദശമി ദിനത്തിൽ വാഹനപൂജ, ഗ്രന്ഥമെടുപ്പ്, എഴുത്തിനിരുത്തൽ എന്നീ ചടങ്ങുകൾ നടന്നു.
വിദ്യാ അഭിവൃദ്ധിക്കായി നടത്തിയ വിദ്യാരാജഗോപാല മന്ത്രാർച്ചനയിൽ നിരവധി പേർ പങ്കാളികളായി.
ചടങ്ങുകൾക്ക് മേൽശാന്തി പാറക്കില്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.