കാവിൽ എ.എം.എൽ.പി. സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
പി.ടി.എ. പ്രസിഡന്റ് അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: കാവിൽ എ.എം.എൽ.പി. സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സ്നേഹ പൂക്കളവും സ്നേഹ സദ്യയും ഒരുക്കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ ഓണാഘോഷ പരിപാടികൾ നടത്തി. പി.ടി.എ. പ്രസിഡന്റ് അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ കെ.കെ. ഷൈമ, ഹെഡ്മിസ്ട്രസ് പ്രമീള നാഗത്തിങ്ങൽ, കെ.ടി.കെ. റഷീദ്, പി.സി. ഹരിപ്രിയ, അഞ്ചു, സരിൻ, ഷഹീന മണ്ണാങ്കണ്ടി, നിഷ എന്നിവർ സംബന്ധിച്ചു.