headerlogo
cultural

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൊതു സമൂഹം മുന്നിട്ട് ഇറങ്ങണം കെ.കെ രമ എംഎൽഎ

ജനശ്രീ ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു

 മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൊതു സമൂഹം മുന്നിട്ട് ഇറങ്ങണം കെ.കെ രമ എംഎൽഎ
avatar image

NDR News

20 Aug 2023 07:14 PM

പേരാമ്പ്ര: മദ്യത്തിനും മയക്കുമരുന്നിനും പ്രോത്സാഹനം നൽകുന്ന സമീപനത്തെ തിരിച്ചറിഞ്ഞു യുവതലമുറയെ ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനശ്രീ മിഷ്യന്റെ പ്രവർത്തങ്ങൾ അഭിനന്ദനമർഹിക്കുന്നതാണെന്ന് കെ.കെ രമ,എംഎല്‍എ പറഞ്ഞു. ലഹരി ഇല്ലാത്ത പുലരി 1000 ജനശ്രീ ഗൃഹ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ചേനോളി കളോളിപ്പൊയിൽ ജനശ്രീ സംഘത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

     ജനശ്രീയുടെ 1000ഗൃഹ സദസ്സിൽ ഒരു യൂണിറ്റിൽ ഉദ്ഘാടകനായി ഒരു കുട്ടി മാറുമ്പോൾ1000 കുട്ടികളാണ് ഇന്ന് ഉദ്ഘാടകരായി എത്തുന്നത്. ഇത് വലിയ കാര്യമാണ്. ആ കുട്ടികളിൽ നിന്നു തന്നെ ഇതിനെതിരെയുള്ള ബോധവൽക്കരണം തുടങ്ങി. അതിനെ സജീവമായ തരത്തിലേയ്ക്ക് മാറ്റിമറിക്കാൻ നമുക്ക് കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ജനശ്രീ ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.

      ജില്ലാ വർക്കിംങ്ങ് ചെയർമാൻ ബിജു കാവിൽ, കേന്ദ്രസമിതി അംഗം സുനിൽ കൊളക്കാട്, ജില്ലാ കോഡിനേറ്റർ കെ.പി ജീവാനന്ദൻ, പേരാമ്പ്ര ബ്ലോക്ക് ചെയർമാൻ കെ.കെ വിനോദൻ, എ.ഗോവിന്ദൻ ,നിധീഷ് എൻ.എസ്, അനിൽകുമാർ കീഴരിയൂർ ,സെമിലി സുനിൽ, വി.വി ദിനേശൻ, പി.എം പ്രകാശൻ, കെ.സി ഗോപാലൻ മാസ്റ്റർ, സംസാരിച്ചു. ശ്രീധരൻ കല്പത്തൂർ, ഇ.പി സജീവൻ, അശോകൻ മുതുകാട്, പി.സുരേന്ദ്രൻ, സൈറബാനു എം, കെ.കെ വത്സലൻ, നളിനി നെല്ലൂർ, സ്വപ്ന കെ.കെ, എ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.കളോളി പൊയിൽ ജനശ്രീ സംഘ ഗൃഹ സദസ് വിദ്യാർത്ഥി ഋതു കൃഷ്ണ വത്സൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് പി.രാഘവൻ നായർ സ്മാരക സഹകാരി പ്രതിഭാ പുരസ്ക്കാരം ലഭിച്ച എൻ.സുബ്രഹ്മണ്യന് പേരാമ്പ്ര ബ്ലോക്ക് ജനശ്രീ നൽകിയ ഉപഹാരം കെ.കെ രമ എം എൽ എ നൽകി.എം ബി ബി എസ് മാസ്റ്റർ ഡിഗ്രി നേടിയ ജി.എം ശ്രുതിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.തുടർന്ന് അമിത ആർ.സി, ഋതുകൃഷ്ണ വത്സൻ, തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത ശില്പവും അരങ്ങേറി.


 


 


 


 


 


 


 


 


 


 


 


 


 


 


 


 

NDR News
20 Aug 2023 07:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents