കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പൗരസ്വീകരണം നൽകി
സമസ്തയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലും പൗരാവലിയുടെ ആഭിമുഖ്യത്തിൽ മർകസിലുമായിരുന്നു സ്വീകരണം
കോഴിക്കോട്:ലോക മുസ്ലിം പണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ടോക്കോമാൽ ഹിജ്റ പുരസ്കാരം നേടിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പൗരസ്വീകരണം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലും പൗരാവലിയുടെ ആഭിമുഖ്യത്തിൽ മർകസിലുമായിരുന്നു സ്വീകരണം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാരുടെ പ്രാർഥനയോടെ ആരംഭിച്ച സ്വീകരണ സംഗമം മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. എം കെ രാഘവൻ എംപി അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി.
എംഎൽഎമാരായ പി ടി എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ അലി അബ്ദുല്ല, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, സ്വാമി ഗോപാല ആചാര്യ, മജീദ് കക്കാട്, ഡോ. അബ്ദുസലാം എന്നിവർ സംസാരിച്ചു