headerlogo
cultural

അംഹാസ് ചാലിക്കര 'അമ്മ വായന നന്മ വായന' സംഘടിപ്പിച്ചു

വാർഡ് മെമ്പർ ലിമ പാലയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

 അംഹാസ് ചാലിക്കര 'അമ്മ വായന നന്മ വായന' സംഘടിപ്പിച്ചു
avatar image

NDR News

28 Jun 2023 11:23 AM

പേരാമ്പ്ര: ചാലിക്കരയിലെ സാംസ്കാരിക സംഘടനയായ അംഹാസിന്റെ ആഭിമുഖ്യത്തിൽ 'അമ്മ വായന നന്മ വായന' പ്രോഗ്രാം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ലിമ പാലയാട്ട് അംഹാസ് വനിത വേദി പ്രസിഡൻ്റ് വി.എം. കമലയ്ക്ക് പുസ്തകം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

      ഓരോ മാസവും വായിച്ച പുസ്തകങ്ങൾ മറ്റൊരാൾക്ക് നൽകുകയും വായിച്ചവർക്ക് പുതിയ പുസ്തകങ്ങൾ നൽകുകയും ചെയ്ത് അമ്മമാരിൽ വായനാശീലം വളർത്തുന്ന പദ്ധതിയാണ് അമ്മ വായനാ നന്മ വായന. അംഹസ് പ്രസിഡൻ്റ് മുനീർ കുന്നത്ത് അധ്യക്ഷത വഹിച്ചു.

      പരിപാടിയോടനുബന്ധിച്ച് നടത്തിയ ചർച്ചയിൽ ചാലിക്കര രാധാകൃഷ്ണൻ, പി.സി. സിറാജ്, പൊറേരി വിജയൻ, എം. കുഞ്ഞിരാമുണ്ണി, കോമത്ത് രാജൻ എന്നിവർ സംസാരിച്ചു. കെ.എം. സുബൈർ, കെ.എം. മജീദ് എന്നിവർ കവിതാലാപനം നടത്തി. അംഹാസ് സെക്രട്ടറി വി. സത്യൻ സ്വാഗതവും കൊല്ലിയിൽ രാജൻ നന്ദിയും പറഞ്ഞു.

NDR News
28 Jun 2023 11:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents