നടുവണ്ണൂർ നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു
അബ്ദുൽ സമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി

നടുവണ്ണൂർ: നടുവണ്ണൂർ നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. നടുവണ്ണൂർ നൂറുൽഹുദ മദ്രസ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി.
മഹല്ല് പ്രസിഡണ്ട് എം. കെ പരീത് മാസ്റ്റർ ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു. ഇ. അഹമ്മദ് മാസ്റ്റർ, കോയ മുസ്ലിയാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മഹല്ല് ഖത്തീബ് അൻവർ ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ഹജ്ജ് കർമ്മത്തിന് പോകുന്ന മഹല്ലിലെയും പരിസര പ്രദേശത്തെയും യാത്രികർക്കായാണ് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചത്. മഹല്ല് സെക്രട്ടറി ടി കെ ഹസ്സൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി പേർ ക്ലാസിൽ സന്നിഹിതരായി.