headerlogo
cultural

അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം അറിവരങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ രജിത പി.കെ. ഉദ്‌ഘാടനം ചെയ്തു

 അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം അറിവരങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

27 Apr 2023 07:50 AM

കായണ്ണ: അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം ബാലവേദി നേതൃത്വത്തിൽ അറിവരങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ രജിത പി.കെ. ഉദ്‌ഘാടനം ചെയ്തു. അയന എ.കെ. അധ്യക്ഷത വഹിച്ചു. 

         കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എടവലത്ത് വത്സല മുഖ്യപ്രഭാഷണം നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കുട്ടികളെ നേതൃത്വപരമായ പങ്ക് വഹിക്കാൻ പ്രാപ്തരാരിക്കുന്നതിന് സഹായകരമായ "അറിയാം കാടിന്റെ വിശേഷങ്ങൾ " എന്ന പരിപാടി റിട്ടയേർഡ് ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) ടി. സുരേഷ് അവതരിപ്പിച്ചു. 

         ഗ്രാമ പഞ്ചായത്ത് അംഗം പി.സി. ഗീത, സി. മോഹനൻ, സനു സജി എന്നിവർ സംസാരിച്ചു. ദിയ കെ.കെ. സ്വാഗതവും സേതു ലക്ഷ്മി നന്ദിയും രേഖപ്പെടുത്തി. ഗ്രന്ഥശാലാ സെക്രട്ടറി അഭിലാഷ് പി.എം., പ്രസിഡന്റ് വി.പി സോമൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ വെച്ച് ബാലവേദി കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദിയ കെ.കെ. (സെക്രട്ടറി), ശിവനന്ദ (ജോ.സെക്രട്ടറി), അയന എ.കെ. (പ്രസിഡൻ്റ്), സേതു ലക്ഷ്മി (വൈസ് പ്രസിഡന്റ്), സനു സജി (ലൈബ്രേറിയൻ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

NDR News
27 Apr 2023 07:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents