ചാലിക്കരയിൽ എസ്.വൈ.എസ്, എസ്.കെ. എസ്. എസ്. എഫ്. ഇഫ്താർ മീറ്റും അനുമോദന സംഗമവും
കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി മാമത് കൂട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ചാലിക്കര: ചാലിക്കരയിൽ എസ് വൈഎസ് , എസ് എസ് കെ എസ് എസ് എഫ് നേതൃത്വത്തിൽ ഇഫ്താർ മീറ്റും അനുമോദനവും സംഘടിപ്പിച്ചു ചാലിക്കര ശാഖ എസ്.വൈ.എസും എസ്. കെ എസ് . എസ് എഫും സംയുക്തമായാണ് ചാലിക്കര മസ്ജിദുൽ ഫാറൂഖ് പരിസരത്ത് വെച്ച് പരിപാടി നടത്തിയത്. ഇഫ്താർ സംഗമം മഹല്ല് ഖത്വീബ് മുഹമദലി ബാഖവി ഉദ്ഘാടനം ചെയ്തു. പി.കെ. കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. ഷംനാദ് പി.പി. സ്വാഗതം പറഞ്ഞു.
ചാലിക്കര വെള്ളിയൂർ ശറഫുൽ ഇസ്ലാം മദ്രസയിൽ പൊതു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളായ മുഹമ്മദ് അജ്ലാൻ പി.എം. ഇശൽ സൈനബ്, മുഹമ്മദ് സീഷാൻ, മുഹമ്മദ് സിനാൻ, ഷഹബാസ് കെ.എം. അദ്നാൻ റഫീഖ്, അമൽ നാശിത്ത്, വി.പി. അമീൻ അഷറഫ്, പി.കെ.മുഹമ്മദ് ജസീൽ, പി.പി. മുഹമ്മദ് നിദാൽ, മെഹ്ഫുദ കെ, അൽ ഹിബ ഹബീബ്, ആമിർസുഹൈൽ.പി , എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു.
യോഗത്തിൽ വച്ച് കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി മാമത് കൂട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മഹല്ല് കമ്മിറ്റി ജനറൽ സിക്രട്ടറി ചാലിൽ റഷീദ് മാസ്റ്റർ, കുന്നത്ത് ഇബ്രാഹിം, അമ്മോട്ടി കൊല്ലിയിൽ എസ്.കെ. ഇബ്രാഹിം, കെ.ടി.ഹബീബ്, മുജീബ് റഹ്മാൻ കുന്നത്ത്, ടി.പി.കുഞ്ഞിമൊയ്തി, എന്നിവർ സംസാരിച്ചു. കെ.കെ നൗഫൽ, ഷാഹിദ് ടി.കെ.വി.ഷാനിദ് , എൻ.കെ. മുജീബ്, സി. മുനീർ എം.കെ,. റിൻഷാദ് സി, നിസാർടി.കെ. തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി