സഹജീവി സ്നേഹവും, സഹിഷ്ണുതയും കാത്തു സൂക്ഷിക്കുക: സാബിഖ് പുല്ലൂർ
മന്ദങ്കാവ് ഇസ്ലാഹി സെൻ്റർ റമദാൻ സംഗമം സംഘടിപ്പിച്ചു
മന്ദങ്കാവ്: വ്രതനാളുകളിൽ കൈവരിക്കുന്ന സൂക്ഷ്മതയും വിശുദ്ധിയും ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും കാത്തു പുലർത്തണമെന്നും മാനവൈക്യത്തിലൂടെ മുന്നേറണമെന്നും ഇസ്ലാമിക പണ്ഡിതൻ സാബിഖ് പുല്ലൂർ ആഹ്വാനം ചെയ്തു. മന്ദങ്കാവ് ഇസ്ലാഹി സെൻ്റർ റമദാൻ സംഗമത്തിൽ മുഖ്യ പ്രഭാമണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് യു.കെ. ഇസ്മയിൽ അധ്യക്ഷത വഹിച്ച പരിപാടി കെ.എൻ.എം. ഏരിയ സെക്രട്ടറി സി എം അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ജലീൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. സുധീഷ്, കെ.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സൗഹാർദ്ദ പ്രതിനിധികളായി എത്തിയിരുന്നു.
പരിപാടികൾക്ക് കെ.എം. ജലീൽ, കെ.എം. ജമാൽ, എൻ. റനീഷ്, പി.എൻ. അഫ്സൽ, സിറാജ് കാരങ്ങൽ, എം.എം. കോയ, പി.എം. ഉമ്മർ, ടി. ഇബ്രാഹിംകുട്ടി, സി.എം. റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.