കുറ്റ്യാടിയിൽ ദുരന്ത നിവാരണസേനയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ
കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. സ്‌നേഹ സന്ദേശം നൽകി

കുറ്റ്യാടി: ജനകീയ ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. സ്‌നേഹ സന്ദേശം നൽകി. ചെയർമാൻ ബഷീർ നെരയങ്കോടൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, അംഗങ്ങളായ ടി.പി. ആലി, എ.സി. അബ്ദുൽ മജീദ്,സമീറ ബഷീർ, ടി.അജിത, സീമ പാറച്ചാലിൽ, ഡോ: നജീബ്, ഡോ: സച്ചിത്ത്, അരീക്കര അസീസ്, ജമാൽ പാറക്കൽ, ടി.കെ.പി.കുമാരൻ, അബ്ദുല്ല സൽമാൻ, എൻ.കെ. കുഞ്ഞബ്ദുളള, സി.എച്ച്. ഷെരീഫ്, കെ.പി. ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് ബഷീർ ഇല്ലത്ത്, അസീസ് കുനിയേൽ, കെ.എം.ബഷീർ, എം.എം.നാസർ, എൻ.ഗഫൂർ കുമ്പളം, ബി.എം. ഇൻസാദ്, ശശി ഊരത്ത്, മുഹമ്മദ് ദേവർകോവിൽ, ചിന്നൂസ് നസീർ, അബ്ദുറഹിമാൻ മാവുള്ളകണ്ടി, യൂനുസ് കുമ്പളം, ഹക്കീം, തുടങ്ങിയവർ നേതൃത്വം നൽകി.