ഒത്തൊരുമയുടെ സന്ദേശം പകർന്ന് കൈൻഡ് ഇഫ്താർ
ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: സൗഹൃദത്തിന്റെയും, ഒരുമയുടെയും സന്ദേശം പകർന്ന് കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു.
കൈൻഡ് ചെയർമാൻ കെ. പ്രഭാകരകുറുപ്പ് അധ്യക്ഷനായി. മിസ്ഹബ് കീഴരിയൂർ ഇഫ്താർ സന്ദേശം നൽകി. കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്മാൻ സ്വാഗതവും വൈസ് ചെയർമാൻ ശശി പാറോളി നന്ദിയും പറഞ്ഞു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ. സജീവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗോപാലൻ കുറ്റിഓയത്തിൽ, എം. സുരേഷ്, വിക്ടറി ഗ്രൂപ്പ് ചെയർമാൻ ഇ.എം. പവിത്രൻ, കിപ് ഏരിയ സെക്രട്ടറി പി. പ്രശാന്ത്, കെ.ടി. രാഘവൻ, ഇടത്തിൽ ശിവൻ, ടി.യു. സൈനുദ്ദീൻ, ടി.കെ. വിജയൻ, ടി. കുഞ്ഞിരാമൻ, കെ.ടി. ചന്ദ്രൻ, കെ.എം. സുരേഷ് ബാബു, കേളോത്ത് മമ്മു, രാജൻ നടുവത്തൂർ, എ.പി. അസീസ്, കെ. അശോകൻ, കെ.എം. വേലായുധൻ, പി.എം. സാബു, അസീസ് നമ്പ്രത്ത്കര തുടങ്ങിവർ സംബന്ധിച്ചു.