അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു
ഇളനീർക്കുല വരവ്, താലപ്പൊലി, ഗുരുതി, തിറകൾ എന്നിവ അരങ്ങേറി
കരുവണ്ണൂർ: അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. ഉച്ചയ്ക്കും രാത്രിയിലും പ്രസാദ ഊട്ട് നടന്നു. ഇളനീർക്കുല വരവ്, താലപ്പൊലി, ഗുരുതി, തിറകൾ എന്നിവ അരങ്ങേറി.
രാവിലെ 11 മണി മുതൽ രാത്രി 10.30 വരെ പുരാണേതിഹാസങ്ങളെക്കുറിച്ച് പ്രശ്നോത്തരി മത്സരം അരങ്ങേറി. പി.കെ. സുരേഷ് മത്സരം നിയന്ത്രിച്ചു. പുരാണ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി.