വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു
ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു
നന്തി: പരിശുദ്ധ റമദാനിനെ വരവേറ്റു കൊണ്ട് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു. വ്രതം മനസ്സിനെ വിമലീകരിക്കുന്ന പരിചയാണ്. അത് ഉപയോഗപ്പെടുത്തേണ്ടത് ആരാധനകളിലും വിശുദ്ധ ഖുർആൻ പാരായണത്തിലും പവപ്പെട്ടവരെ പരിഗണിച്ചു കൊണ്ടുമായിരിക്കണമെന്നും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അഹ്‌ലൻ റമദാൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
പാവപ്പെട്ടവർക്ക് നോമ്പ് തുറ കിറ്റുകൾ നൽകി കൊണ്ടും പരിസരത്തുള്ള വിഷമിക്കുന്നവരെ ചേർത്ത് പിടിച്ചു കൊണ്ട് വിശക്കുന്ന വയറിനു പരിഹാരം കാണാനും രോഗങ്ങൾക്കു ചികിത്സിക്കാനും റമദാൻ പരിഹാരം ആയിരിക്കണം. ആഘോഷങ്ങളിലും ഭക്ഷണ മാമാങ്കത്തിലും മുഴുകേണ്ട മസമല്ല റമദാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഫീക് സലാഹി മണ്ണാർക്കാട് റമദാൻ വിശുദ്ധിയുടെ മാസം എന്ന വിഷയത്തിൽ സംസാരിച്ചു. സി.എം.കെ. അഹ്മദ് അധ്യക്ഷത വഹിച്ചു. ഷാനിയസ് നന്തി സ്വാഗതവും സഫീര് പയ്യോളി നന്ദിയും പറഞ്ഞു.