മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി
സീനിയർ സിവിൽ പോലീസ് ഓഫീസർ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി
മേപ്പയൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി.
ഉത്സവാഘോഷ കമ്മിറ്റി കൺവീനർ ആന്തേരി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീനിലയം വിജയൻ, ബി. വിനോദ് കുമാർ, വി.പി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.