മേപ്പയൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഉള്ളിയേരി മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ അധ്യക്ഷത വഹിച്ചു. ഡോ. രാകേഷ് രാമചന്ദ്രൻ, മെഡിക്കൽ കോളജ് പി.ആർ.ഒ. രാജേന്ദ്രൻ, സി.എം. അശോകൻ, ബി. വിനോദ് കുമാർ, പി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ജനറൽ മെഡിസിൻ, എല്ല്, ചർമം, കണ്ണ് എന്നീ വിഭാഗങ്ങളിൽ ഇരുന്നൂറോളം രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു.