മേപ്പയൂർ ശ്രീകണ്ഠമന ശാല ക്ഷേത്രം ആറാട്ട് മഹോത്സവം: ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
എസ്. ഉണ്ണികൃഷ്ണൻ ആദ്യ തുക സമർപ്പിച്ചു
മേപ്പയൂർ: ശ്രീകണ്ഠമന ശാല ക്ഷേത്രത്തിൽ ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിൻ്റെ ഫണ്ട് സമാഹരണം എസ്. ഉണ്ണികൃഷ്ണനിൽ നിന്ന് ആദ്യ തുക സ്വീകരിച്ചുകൊണ്ട് ആഘോഷ കമ്മിറ്റി ചെയർമാൻ വി.പി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് ശ്രീനിലയം വിജയൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബി. വിനോദ് കുമാർ, ടി. നാരായണൻ, ഒ.എം. ബാലകൃഷ്ണൻ, വി.പി. വിനോദൻ, എൻ. ചന്ദ്രൻ, വിജീഷ് കവിതാലയം, എൻ.കെ. അക്ഷയ്, ബി.എസ്. വിഷ്ണു എന്നിവർ പ്രസംഗിച്ചു.