ഫ്രണ്ട്സ് മന്ദങ്കാവ് വാർഷികവും വിശ്വൻ മന്ദങ്കാവ് സ്മാരക ലൈബ്രറി നാമകരണവും
സാംസ്കാരിക സമ്മേളനം അഡ്വ. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും

നടുവണ്ണൂർ: മന്ദങ്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കലാസാംസ്കാരിക വേദി ആൻഡ് ലൈബ്രറി വാർഷികാ ഘോഷം ഡിസംബർ 28 ,29 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 28ന് ആറു മണി മുതൽ പ്രാദേശിക കലാ പ്രതിഭകളുടെ കലാവിരുന്ന് നടക്കും.29ന് വൈകുന്നേരം നടക്കുന്ന ഘോഷയാത്ര തുരുത്തി മുക്കിൽ നിന്ന് ആരംഭിച്ചു ഫ്രണ്ട്സ് ലൈബ്രറിക്ക് സമീപം കാപ്പുമ്മൽ കുഞ്ഞിരാമൻ നഗറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാകും.
വിശ്വൻ മന്ദങ്കാവ് ലൈബ്രറി നാമകരണവും ഫോട്ടോ അനാച്ഛാദനവും പ്രദീപ് കുമാർ കാവുന്തറ നിർവഹിക്കും. കെ.ടി. അഷ്റഫ് കാവിൽ വിശ്വൻ മന്ദങ്കാവ് അനുസ്മരണ പ്രഭാഷണം നടത്തും രാത്രി 8 മണിക്ക് കോഴിക്കോട് നാന്തല കൂട്ടം അവതരിപ്പിക്കുന്ന ആട്ടോം പാട്ടും നാടൻപാട്ട് അരങ്ങേറും .പത്രസമ്മേളനത്തിൽ വി.പി. ബാബു, വി.പി പ്രകാശൻ , കെ. റിനീഷ്, യു.കെ. ബബീഷ് . സി.പി. പ്രദീഷ് എന്നിവർ പങ്കെടുത്തു.