മുജാഹിദ് ജില്ലാ വനിതാ സമ്മേളനം ഡിസംബർ 24ന് പയ്യോളിയിൽ
വിസ്ഡം ഇസ്ലാമിക് വിമൺസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഡോ. റസീല ഉദ്ഘാടനം നിർവഹിക്കും
പയ്യോളി: വിസ്ഡം ഇസ്ലാമിക് വിമൺസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം ഡിസംബർ 24 ന് ശനിയാഴ്ച പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കും. 'സ്ത്രീ സുരക്ഷയുടെ ഇസ് ലാമികമാനം' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം രാവിലെ 9 മണിക്ക് വിസ്ഡം ഇസ്ലാമിക് വിമൺസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഡോ. റസീല ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡൻ്റ് എം.സൈനബ ടീച്ചർ അധ്യക്ഷത വഹിക്കും.വിവിധ വിഷയങ്ങളിൽ മൗലവി ശിഹാബ് എടക്കര, മുജാഹിദ് ബാലുശ്ശേരി, സുബൈർ സലഫി പട്ടാമ്പി, മുനവ്വർ സ്വലാഹി, പ്രൊഫ.ജൗഹർ മുനവ്വർ, സൽമ അൻവാരിച്ച എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കെ. സി. സുലൈഖ, നദീറ പയ്യോളി, പി. ബുഷ്റ, അഫ്സാന പേരാമ്പ്ര എന്നിവർ ചടങ്ങിൽ സംസാരിക്കും. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാല സമ്മേളനവും ഇതേ സമയം വേദി രണ്ടിൽ നടക്കും.