മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ നവീകരണകലശം തിങ്കളാഴ്ച തുടങ്ങും
ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാട്, പേരൂർ ദാമോദരൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും
മേപ്പയൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ ഉപദേവന്മാർക്ക് നവീകരണ കലശം 12 മുതൽ 14 വരെ നടക്കും. പരമശിവൻ, അയ്യപ്പൻ എന്നീ ഉപദേവന്മാരുടെ ശ്രീകോവിലുകളാണ് നവീകരിച്ചിരിക്കുന്നത്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാട്, പേരൂർ ദാമോദരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.
12 ന് പ്രസാദ ശുദ്ധി, വാസ്തുകലശാഭിഷേകം തുടങ്ങിയ ചടങ്ങുകളും 13 ന് കലശപൂജയും വിശേഷാൽ ഭഗവതിസേവയും നടക്കും. 14 ന് മഹാഗണപതിഹോമം, വിഷ്ണുപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകളുണ്ടാകും. ശ്രീനിലയം വിജയൻ പ്രസിഡണ്ടും ബി. വിനോദ് കുമാർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.