headerlogo
cultural

കീഴൂർ ഇനി ഉത്സവ ലഹരിയിൽ; ആറാട്ട് ഉത്സവം ഡിസംബർ പതിനൊന്ന് മുതൽ

തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിക്കും

 കീഴൂർ ഇനി ഉത്സവ ലഹരിയിൽ; ആറാട്ട് ഉത്സവം ഡിസംബർ പതിനൊന്ന് മുതൽ
avatar image

NDR News

11 Dec 2022 07:47 PM

കീഴൂർ: ഡിസംബർ 11 ഞായറാഴ്ച മുതൽ രണ്ടാഴ്ചക്കാലം കീഴൂരും പരിസരവും ഉത്സവലഹരിയിൽ ആറാടും. മഹാശിവക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറുന്നതോടു കൂടിയാണ് ഉത്സവാഘോഷങ്ങളുടെ ആരംഭം. ഞായറാഴ്ച രാത്രി 7 മണിക്ക് തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിക്കും.

       എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രാചാരങ്ങളിലും ചടങ്ങുകളിലും പങ്കാളിത്തം ഉണ്ടെന്നതാണ് ആറാട്ട് ഉത്സവത്തിന്റെ പ്രത്യേകത. മറ്റു ക്ഷേത്രങ്ങൾക്കും കീഴൂർ ഉത്സവത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് അതിൽ പ്രധാനമാണ്. കൊടിയേറ്റത്തിന് ശേഷം രാത്രി 9 മണിക്ക് ശ്രീനന്ദ് വിനോദ് നയിക്കുന്ന ഗാനമേളയും നടക്കും.

NDR News
11 Dec 2022 07:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents