രാജ്യം നേരിടുന്ന വെല്ലുവിളികളെ കലകളെ കൊണ്ട് പ്രതിരോധിക്കുക; ടി. പി. ദാമോദരൻ
എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല സർഗലയം ഇസ് ലാമിക കലാ സാഹിത്യ മത്സരം ടി. പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് കലകളെ കൊണ്ട് പ്രതിരോധം തീർക്കാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല സർഗലയം ഇസ് ലാമിക കലാ സാഹിത്യ മത്സരം ഉദ്ഘാടനം ചെയ്ത് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ അഭിപ്രായപ്പെട്ടു. അലി റഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു. പി. കെ. മുഹമ്മദലി പ്രാർത്ഥന നടത്തി.
എം. കെ. പരീത്, ജലീൽ ദാരിമി, അൽ അമീൻ ഹൈത്തമി, ടി. കെ. ഹസൻ, അമ്മത് കുട്ടി കരുവണ്ണൂർ, വി. കെ. ഇസ്മാഈൽ, ശഫീഖ് മുസ് ലിയാർ, സഹീർ നടുവണ്ണൂർ, എം. കെ. ഫസലുർറഹ്മാൻ, റഹ്മത്തുല്ലാഹ് ദാരിമി, അൻവർ സ്വാദിഖ് ഫൈസി, റാഷിദ് വാഫി, അബ്ദുർറഹ്മാൻ കൊടുവള്ളി, അമ്മത്, നിസാർ ദാരിമി മേപ്പയ്യൂർ, ശാഫി ബാഖവി, ഫർഹാൻ തിരുവോട്, അർഷാദ് കാവിൽ, സുബൈർ ദാരിമി, സിറാജ് കൽപ്പത്തൂർ, ഷാഫി മണപ്പുറം മുക്ക്, റംഷാദ് ദാരിമി കീഴ്പ്പയ്യൂർ, അലി റിൽ ജാസ്, ഫവാസ് ദാരിമി, അജ്നാസ് കായണ്ണ, അൽ ഇർഷാദ് എന്നിവർ സംസാരിച്ചു. 5 ക്ലസ്റ്ററുകളിൽ നിന്നുള്ള 200 ഓളം പ്രതിഭകൾ പങ്കെടുത്തു.