ഇത്തിഹാദ് സംഗമം പേരാമ്പ്ര ജബലുന്നൂറിൽ നടന്നു
പേരാമ്പ്ര സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനിൽകുമാർ സംഗമം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കാമക്രോധദ്വേഷങ്ങൾ എട്ടുമണിക്കൂർ നേരം തീവ്രമായി നിലനിർത്താൻ കഴിയുന്ന പുതിയ ലഹരിക്കടിമപ്പെട്ട യൗവനം രാഷ്ട്രത്തിനും, സമൂഹത്തിനും എത്രമേൽ വലിയ ദുരന്തമാണ് വരുത്തുകയെന്ന് കരുതിയിരിക്കണമെന്ന് പേരാമ്പ്ര സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനിൽകുമാർ അഭിപ്രായപ്പെട്ടു. ഇത്തിഹാദ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ പേരാമ്പ്ര മേഖലയിലെ മഹല്ല് നേതൃത്വത്തിന് ബോധവൽക്കരണവും വക്വഫ്, സൊസൈറ്റി രജിസ്ട്രേഷൻ എല്ലാ മഹല്ലുകളിലും പൂർത്തിയാക്കാൻ വേണ്ട പരിശീലനവും ഇത്തിഹാദ് സംഗമത്തിൽ നൽകി. ഇളം തലമുറയിൽ വ്യാപിച്ചു വരുന്ന ലഹരി ഉപയോഗം അടുത്തെത്തിയെന്നല്ല, സ്വന്തം വീടിനകത്തെത്തിയെന്നാണ് നാം മനസ്സിലാക്കേണ്ടത്.
എസ്.എം.എഫ് പേരാമ്പ്ര മേഖല കമ്മിറ്റി പ്രസിഡന്റ് റഫീഖ് സകരിയ ഫൈസി അധ്യക്ഷനായി. ജമാലുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജാഫർ തിരുവോട്, ഉമ്മർ തണ്ടോറ എന്നിവർ സംസാരിച്ചു. മേഖല ജനറൽ സെക്രട്ടറി പി. എം. കോയ മുസ് ല്യാർ സ്വാഗതവും, വർക്കിംഗ് സെക്രട്ടറി എം. കെ. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.