ഫീനിക്സ് സ്വയം സഹായ സംഘം കേരള പിറവി വാർഷിക ദിനം ആഘോഷിച്ചു
പരിപാടിയുടെ ഭാഗമായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

നൊച്ചാട്: ഫീനിക്സ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ കേരള പിറവി ദിനം ആഘോഷിച്ചു. രനീഷ് ഇ. എം. അധ്യക്ഷത വഹിച്ചു. 'ലഹരിക്കെതിരെ പൊരുതാം' എന്ന വിഷയത്തെ ആസ്പദമാക്കി പി. കെ. സുരേഷ് ക്ലാസെടുത്തു.
ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട് പാലിയേറ്റീവ് നഴ്സ് അനീസ കെ. കെ. ഓൺലൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടുകാർക്ക് കേരളത്തെ കുറിച്ചുള്ള പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തിൽ അഷിക വലിയപറമ്പിൽ വെള്ളിയൂർ വിജയിച്ചു. യൂസഫ് എൻ. കെ, ഇബ്രാഹിം കെ. കെ. എന്നിവർ സംസാരിച്ചു.