സമസ്ത പ്രാർത്ഥനാ ദിനം സമുചിതമായി ആചരിച്ചു
മഹല്ല് ഖത്തീബ് ഇ. കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കാരയാട് തറമ്മൽ സുബുലുസ്സലാം മദ്രസ്സ സമസ്ത പ്രാർത്ഥന ദിനം സമുചിതമായി ആചരിച്ചു. മുൻ കാല പണ്ഡിതന്മാരെയും ചടങ്ങിൽ നേതാക്കളെയും അനുസ്മരിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.
സയ്യിദ് അജ്മൽ മശ്ഹൂർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ഇ. കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം എൻ. അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. എം. എം. അബ്ദുൽ അസീസ് മൗലവി, സലാം തറമ്മൽ, നൗഷാദ് മൗലവി എന്നിവർ സംസാരിച്ചു.